ലിയോണിനെ ഇനി ഗാർസിയ പരിശീലിപ്പിക്കും

ഫ്രഞ്ച് ക്ലബ്ബ് ലിയോൺ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ റോമ പരിശീലകൻ റൂഡി ഗാർസിയ ആണ് ഇനി അവരെ പരിശീലിപ്പിക്കുക. 2021 ജൂൺ വരെയാണ് കരാർ. കഴിഞ്ഞ ആഴ്ച്ച പുറത്താക്കിയ സിൽവിഞ്ഞൊക്ക് പകരക്കാരനായാണ് ഗാർസിയ എത്തുന്നത്.

മുൻ പി എസ് ജി പരിശീലകൻ ബ്ലാങ്ക് പരിശീലകനായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത് എങ്കിലും അപ്രതീക്ഷിതമായാണ് ഗാർസിയക്ക് നറുക്ക് വീണത്. മുൻപ് സെയിന്റ് എറ്റിനെ, റോമ, ലില്ലേ, മാർസെ ടീമുകളെയും അദേഹം പരിശീലിപിച്ചിട്ടുണ്ട്.

Previous articleധോണി ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് വാട്സൺ
Next articleനെയ്മറിന്റെ പരിക്ക് ഗുരുതരം, ഒരു മാസത്തോളം പുറത്തിരിക്കും