ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് ലില്ല തിരികെയെത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാൻസിലെ ലീഗ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഇന്നലെ ലീഗിലെ നിർണായക പോരാട്ടത്തിൽ നീസിനെ പരാജയപ്പെടുത്തിയതോടെ ഒന്നാം സ്ഥാനത്തേക്ക് ലില്ല തിരികെയെത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലില്ലെയുടെ വിജയം. തുടക്കത്തിൽ തന്നെ ലീഡ് എടുക്കാൻ ലില്ലക്ക് ആയി. തുർക്കിഷ് താരമായ യിൽമാസ് ആണ് 13ആം മിനുട്ടിൽ ലില്ലക്ക് ലീഡ് നൽകിയത്.

48ആം മിനുട്ടിലെ ചുവപ്പ് കാർഡ് വാങ്ങി ലൊടോമ്പ പുറത്തായതോടെ നീസ് പത്തു പേരായി ചുരുങ്ങി. 56ആം മിനുട്ടിൽ സെലിക് ലിലയുടെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഈ വിജയം ലില്ലെയെ 35 മത്സരങ്ങളിൽ 76 പോയിന്റിൽ എത്തിച്ചു. 75 പോയിന്റുമായാണ് പി എസ് ജ രണ്ടാമത് നിൽക്കുന്നത്. ഇനി ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.