“ഫ്രാൻസിൽ കിരീടപ്പോരാട്ടമില്ലെന്ന് പറയുന്നവർ പ്രീമിയർ ലീഗിലെ ലിവർപൂളിന്റെ കുതിപ്പ് കാണുന്നില്ലേ ?”

- Advertisement -

ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ കിരീട പോരാട്ടം ഇല്ലെന്ന് പറഞ്ഞവർക്ക് ശക്തമായ മറുപടിയുമായി പിഎസ്ജിയുടെ അർജന്റീനിയൻ സൂപ്പർ താരം എഞ്ചൽ ഡിമരിയ. ലീഗ് വണ്ണിനെ വൺ ടീം ലീഗെന്ന് കളിയാക്കുന്നവർ മറ്റു ലീഗുകൾ കാണുന്നില്ലേ എന്നും ഡി മരിയ ചോദിച്ചു. മോസ്റ്റ് കോമ്പിറ്റേറ്റീവ് ലീഗെന്ന് അവകാശപ്പെടുന്ന പ്രീമിയർ ലീഗിലും സ്ഥിതി മറിച്ചല്ല.

ഈ സീസണിൽ ജർഗൻ ക്ലോപ്പിന്റെ ലിവർപൂൾ 22 പോയന്റിന്റെ ലീഡുമായി കിരീടത്തിലേക്ക് അടുക്കുകയാണ്. ഇംഗ്ലണ്ടിൽ മറ്റ് ടീമുകളെ മൈലുകൾക്ക് പിന്നിലാക്കിയാണ് ലിവർപൂളിന്റെ കുതിപ്പ്. ലീഗ് വണ്ണിൽ സൂപ്പർ താരങ്ങളുടെ എണ്ണം കുറവായത് കാരണമാവാം ഫുട്ബോൾ സ്നേഹികൾക്ക് ഇത്തരമൊരു അഭിപ്രായമുണ്ടാകാൻ കാരണമായെക്കാം എന്നും ഡിമരിയ പറഞ്ഞു. ഫ്രാൻസിൽ തുടർച്ചയായ മൂന്നാം കിരീടത്തിലേക്ക് കുതിക്കുകയാണ് ഇപ്പോൾ പിഎസ്ജി. വിദേശ നിക്ഷേപകർ വന്നതിന് ശേഷം 7 ആം കിരീടമാണ് പിഎസ്ജി ലക്ഷ്യം വെക്കുന്നത്.

Advertisement