രണ്ട് മത്സരങ്ങളിൽ നിന്ന് വഴങ്ങിയത് 11 ഗോളുകൾ, ടൊറീനോ പരിശീലകൻ മസാരി പുറത്ത്!!

- Advertisement -

രണ്ട് വൻ പരാജയങ്ങൾക്ക് പിന്നാലെ ഇറ്റാലിയൻ ക്ലബായ ടൊറീനോ അവരുടെ പരിശീലൻ മസാരിയെ പുറത്താക്കി. അവസാന മൂന്ന് സീരി എ മത്സരങ്ങളും ടൊറീനോ പരാജയപ്പെട്ടിരുന്നു. അതിൽ അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ ടൊറീനോ വഴങ്ങിയിരുന്നു. അറ്റലാന്റയുടെ കയ്യിൽ നിന്ന് 7-0ന്റെ പരാജയവും പിന്നാലെ ലീഗിലെ ദുർബലരായ ലെചെയ്ക്ക് എതിരെ 4-0ന്റെ പരാജയവും മസാരി നേരിട്ടു.

2018 മുതൽ ടൊറീനോയുടെ പരിശീലകനായിരുന്നു അദ്ദേഹം. മുമ്പ് ഇന്റർ മിലാൻ, നാപോളി, ഇംഗ്ലീഷ് ക്ലബായ വാറ്റ്ഫോർഡ് തുടങ്ങിയ ക്ലബുകളെ ഒക്കെ പരിശീലിപ്പിച്ചിട്ടുണ്ട്‌. ഇപ്പോൾ ലീഗിൽ 12ആം സ്ഥാനത്താണ് ടൊറീനോ ഉള്ളത്. മൊറേനോ ലൊംഗോ ആകും ക്ലബിന്റെ പുതിയ പരിശീലകൻ ആവുക.

Advertisement