“തന്റെ കരിയറിൽ ആശങ്കയില്ല, പി എസ് ജിയിൽ തന്നെ താൻ തുടരും” – ഇക്കാർഡി

20220606 163206

അവസസരങ്ങൾ കുറവാണെങ്കിലും പി എസ് ജിയിൽ തന്നെ താൻ തുടരും എന്ന് ഇക്കാർഡി. തന്റെ ഭാവി പത്രക്കാർ പറയുന്നത് പോലെ ആശങ്കയിൽ അല്ല എന്നും ഇക്കാർഡി പറഞ്ഞു. ഇനിയും രണ്ട് വർഷത്തെ കരാർ എനിക്ക് പി എസ് ജിയിൽ ഉണ്ട്. താൻ സന്തോഷവാനാണ്. പി എസ് ജിയിൽ തന്നെ താൻ തുടരും. ഇക്കാർഡി പറഞ്ഞു.

എനിക്ക് 29 വയസ്സു മാത്രമെ ആയിട്ടുള്ളൂ. കരിയറിൽ 200ൽ അധികം ഗോളുകൾ അടിച്ച തന്നെ എല്ലാവർക്കും അറിയാം എന്നും ഒന്നും തെളിയിക്കേണ്ടതില്ല എന്നും ഇക്കാർഡി പറഞ്ഞു. ഇന്റർ മിലാനുമായി ഉടക്കി ആയിരുന്നു ഇക്കാർഡി പാരീസിൽ എത്തിയത്. വലിയ ടാലന്റ് ആണെങ്കിലും ഇന്ററുമായി ഉടക്കിയത് മുതൽ ഇക്കാർഡിയുടെ മികവ് ഫുട്ബോൾ ലോകത്തിന് കാണാൻ ആയിട്ടില്ല എന്നതാണ് സത്യം. മെസ്സി കൂടെ എത്തിയതോടെ ഇക്കാർഡിയുടെ അവസരങ്ങൾ നന്നായി ചുരുങ്ങിയിരിക്കുകയാണ്.