ഇന്റര്‍നാഷണൽ ലീഗ് ടി20, ജനുവരിയിൽ തുടങ്ങും

Uaeilt20

യുഎഇയിൽ ആരംഭിയ്ക്കുന്ന ഏറ്റവും പുതിയ ടി20 ലീഗ് ജനുവരിയിൽ ആരംഭിയ്ക്കും. ഐഎൽടി20 എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ടൂര്‍ണ്ണമെന്റിന് ഇന്റര്‍നാഷണൽ ലീഗ് ടി20 എന്നാണ് പേരിട്ടിരിക്കുന്നത്. 6 ടീമുകളാണ് ലീഗിലുള്ളത്.

34 മത്സരങ്ങള്‍ ദുബായി, അബു ദാബി, ഷാര്‍ജ്ജ എന്നീ വേദികളിൽ ജനുവരി 6 മുതൽ ഫെബ്രുവരി 12 2023 വരെ ആണ് നടക്കുക. ഇതേ സമയത്ത് ദക്ഷിണാഫ്രിക്ക പുതുതായി ആരംഭിയ്ക്കുന്ന ടി20 ലീഗും നടക്കും എന്നതിനാൽ തന്നെ മത്സരങ്ങള്‍ തമ്മിലുള്ള തീയ്യതികളുമായി കൂട്ടിമുട്ടുവാന്‍ സാധ്യതയുണ്ട്.

അത് പോലെ ഈ കാലയളവിലാണ് ബിഗ് ബാഷും ആരംഭിക്കുവാന്‍ സാധ്യത. ഐഎൽടി20 അവസാനിച്ച ഉടനെ തന്നെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ആരംഭിയ്ക്കും.

Previous articleമത്സരം ബഹിഷ്‌കരിച്ച് ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി കനേഡിയൻ പുരുഷ ഫുട്ബോൾ ടീം
Next article“തന്റെ കരിയറിൽ ആശങ്കയില്ല, പി എസ് ജിയിൽ തന്നെ താൻ തുടരും” – ഇക്കാർഡി