ഗാൽറ്റിയർ പരിശീലക സ്ഥാനം ഒഴിഞ്ഞു, ഇനി പി എസ് ജിയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാനായി ഗാൽറ്റിയർ ഒ ജി സി നീസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഇന്ന് നീസ് ഗാൽറ്റിയർ പരിശീലക സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിച്ചു. പകരം മുൻ ഡോർട്മുണ്ട് പരിശീലകൻ ലൂസിയൻ ഫാവ്റെയെ നീസ് പുതിയ പരിശീലകനായി നിയമിക്കുകയും ചെയ്തു. ഇനി ഉടൻ പി എസ് ജി പോചടീനോയെ പുറത്താക്കിയ പ്രഖ്യാപനം നടത്തും. അതിനു ശേഷം പുതിയ പരിശീലകനായി ഗാൽറ്റിയറിനെ നിയമിക്കുകയും ചെയ്യും.

നീസിന്റെ പരിശീലകനായിരുന്ന ക്രിസ്റ്റോഫ് ഗാൽറ്റിയർ ഒരു സീസൺ മുമ്പ് ലില്ലെയെ നയിച്ച് പി എസ് ജിയുടെ കയ്യിൽ നിന്ന് ഫ്രഞ്ച് ലീഗ് കിരീടം തട്ടിയെടുത്തിരുന്നു. അന്ന് ലീഗ് കിരീടം നേടി എങ്കിലും പിന്നാലെ ഗാൽറ്റിയർ ക്ലബ് വിട്ട് നീസിലേക്ക് പോവുക ആയിരുന്നു. 55കാരനായ പരിശീലകൻ മുമ്പ് സെന്റ് അറ്റിയെനെ ക്ലബിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.