അനായാസം ഒൻസ്! ആധികാരികമായി രണ്ടാം റൗണ്ടിൽ

വിംബിൾഡൺ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി പുതിയ രണ്ടാം റാങ്ക് താരം ഒൻസ് ജാബ്യുർ. യോഗ്യത റൗണ്ട് കളിച്ചു വന്ന സ്വീഡിഷ് താരം മിർജാം ജോർകുലുണ്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മൂന്നാം സീഡ് ആയ ഒൻസ് വീഴ്ത്തിയത്. 4 തവണ ഇരു സെറ്റിലും ആയി എതിരാളിയെ ഒൻസ് ബ്രൈക്ക് ചെയ്തു.

20220627 185534

ആദ്യ സെറ്റ് 6-1 നു നേടിയ ഒൻസ് രണ്ടാം സെറ്റ് 6-3 നു നേടി രണ്ടാം റൗണ്ട് ഉറപ്പിച്ചു. സ്വിസ് താരം യെലെനയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയ 28 സീഡ് അമേരിക്കൻ ആലിസൻ റിസ്കും രണ്ടാം റൗണ്ടിൽ എത്തി. 6-2, 6-4 എന്ന സ്കോറിന് ആയിരുന്നു അമേരിക്കൻ താരത്തിന്റെ ജയം.