നെയ്മറുടെ ഗോളിൽ ഫ്രഞ്ച് കപ്പുയർത്തി പിഎസ്ജി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പിഎസ്ജി. സെന്റ് എറ്റിയനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പിഎസ്ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയത്. ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ ആദ്യ പകുതിയിലെ ഗോളാണ് പിഎസ്ജിക്ക് കിരീട നേട്ടം നൽകിയത്. പിഎസ്ജി 13ആം തവണയാണ് ഫ്രഞ്ച് കപ്പ് ഉയർത്തുന്നത്. കഴിഞ്ഞ സീസണിൽ റെന്നെസിനോട് പരാജയപ്പെട്ട് പിഎസ്ജി ഫ്രഞ്ച് കപ്പ് കൈവിട്ടിരുന്നു. കിരീടം ഉയർത്തിയെങ്കിലും ലോകചാമ്പ്യൻ കൈലിയൻ എംബപ്പെക്ക് പരിക്കേറ്റത് പിഎസ്ജിക്ക് വമ്പൻ തിരിച്ചടിയായി.

31ആം മിനുട്ടിലാണ് കളിയെ മാറ്റി മറിച്ച ചുവപ്പ് കാർഡ് പിറാക്കുന്നത്. സെയിന്റ് ഏറ്റിയൻ പ്രതിരോധ താരം പെരിൻ ആണ് എമ്പപ്പെയെ ഫൗൾ ചെയ്തത്. തുടർന്ന് താരത്തിന് റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. പിന്നീട് പത്ത് പേരുമായി പൊരുതിയെങ്കിലും പിഎസ്ജിയെ മറികടക്കാൻ സെന്റ് എറ്റിയനായില്ല. കരഞ്ഞ് കൊണ്ട് കളിക്കളം വിട്ട എംബപ്പെ മത്സരശേഷം ക്രച്ചസിലാണ് തീരികെയെത്തിയത്. കോപ്പ ലീഗ് ഫൈനലും അതിന് ശേഷം ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയേയും നേരിടാനുള്ള പിഎസ്ജി ടീമിന് എംബപ്പെയെ നഷ്ടമാകുന്നത് വമ്പൻ തിരിച്ചടിയാണ്.