മുന്‍ പാക് ക്രിക്കറ്റ് താരത്തിന് കോവിഡ്

- Advertisement -

മുന്‍ പാക്കിസ്ഥാന്‍ താരം തൗഫീക്ക് ഉമര്‍ കോവിഡ് പോസിറ്റീവ്. താരത്തിന് പനിയുടെ ലക്ഷണങ്ങള്‍ വന്ന ഉടനെ താരം ടെസ്റ്റിന് വിധേയനാകുകയായിരുന്നു. 44 ടെസ്റ്റുകളില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുള്ള താരം അരങ്ങേറ്റം നടത്തിയത് 2001ലാണ്.

2014ലാണ് ഉമര്‍ അവസാനമായി അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറിയത്. തന്റെ രോഗ ലക്ഷണങ്ങള്‍ അത്ര അപകടകരമല്ലെന്നും താന്‍ വീട്ടില്‍ തന്നെ ഹോം ഐസൊലേറ്റ് ചെയ്യുകയായിരുന്നു എന്നും ഉമര്‍ വ്യക്തമാക്കി.

Advertisement