പുറത്താക്കപ്പെട്ട ആഴ്സണൽ പരിശീലകൻ ഉനൈ എമറി വൈകാതെ വീണ്ടും പരിശീലക റോളിൽ തിരികെ എത്തിയേക്കും. ഫ്രഞ്ച് ലീഗ് 1 ക്ലബ്ബ് മൊണാക്കോയുടെ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ലീഗ് 1 ൽ ഏഴാം സ്ഥാനത്താണ് മൊണാക്കോ. ഇതോടെ പരിശീലകൻ ലിയാനാർഡോ ജാർഡിമിന്റെ സ്ഥാനം തെറിച്ചേക്കും എന്നാണ് സൂചനകൾ. ഇതോടെയാണ് മുൻ പി എസ് ജി പരിശീലകൻ കൂടിയായ എമറിയുടെ സാധ്യതകൾ സജീവമാകും. നേരത്തെ സെവിയ്യ, വലൻസിയ ടീമുകളെയും എമറി പരിശീലിപിച്ചിട്ടുണ്ട്.