ഡിമറിയയുടെ സുന്ദര ഗോളുകൾ, പി എസ് ജി ലീഗിൽ ഒന്നാമത് തുടരുന്നു

ഫ്രഞ്ച് ലീഗിൽ പി എസ് ജി ഒന്നാം സ്ഥാനത്ത് തന്നെ തുടരും. ഇന്ന് നടന്ന മത്സരത്തിൽ നീസിനെ ആണ് പി എസ് ജി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. നെയ്മർ ഇല്ലാതെ ഇറങ്ങിയ പി എസ് ജിയുടെ രക്ഷകനായി മാറിയത് ഡി മറിയ ആയിരുന്നു. ഗംഭീര ഫോമിൽ കളിച്ച ഡി മറിയ രണ്ട് സുന്ദര ഗോളുകൾ ഇന്ന് നേടി.

നീസ് ഗോൾ കീപ്പറെ കബളിപ്പിച്ച് ഫ്ലിക്ക് ചെയ്ത് കൊണ്ട് ഡി മറിയ നേടിയ ഗോൾ ഈ സീസണിലെ മികച്ച ഗോളുകളിൽ ഒന്നായി മാറി. എമ്പപ്പെയും ഇക്കാർഡിയുമാണ് പി എസ് ജിയുടെ ഇന്നത്തെ മറ്റു സ്കോറേഴ്സ്. ഇക്കാർഡി ഗോളിനൊപ്പം ഒരു അസിസ്റ്റും ഇന്ന് സ്വന്തമാക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ നീസിന്റെ രണ്ടു താരങ്ങൾ ചുവപ്പ് കണ്ട് പുറത്തായി. ഇന്നത്തെ വിജയത്തോടെ 24 പോയന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

Previous articleഅവസാന ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഷഹബാസ് നദീമും
Next articleസീസണിലെ ആദ്യ എൽക്ലാസികോ ഡിസംബർ 18ന്