സീസണിലെ ആദ്യ എൽക്ലാസികോ ഡിസംബർ 18ന്

ഈ സീസണിലെ ആദ്യ എൽക്ലാസികോ മത്സരം ഡിസംബർ 18ലേക്ക് നീട്ടിവെക്കും. ഒക്ടോബർ 26ന് ബാഴ്സലോണയിൽ വെച്ച് നടക്കേണ്ടിയിരുന്ന എൽ ക്ലാസികോ മത്സരം മാറ്റാൻ നേരത്തെ ലാലിഗ തീരുമാനിച്ചിരുന്നു. ഏതു തീയതിയിലേക്കാണ് മാറ്റേണ്ടത് എന്ന് ക്ലബുകളോട് തീയതി പറയാനും ആവശ്യപ്പെട്ടിരുന്നു. റയൽ മാഡ്രിഡും ബാഴ്സലോണയും സംയുക്തമായി ഡിസംബർ 18 എന്ന തീയതിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

ഈ തീയതിൽ തന്നെയാകും മത്സരം നടക്കുക. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂ. ബാഴ്സലോണയിൽ കാറ്റലൻ സ്വാതന്ത്ര്യ പോരാട്ടം രൂക്ഷമായതോടെയാണ് മത്സരം നീട്ടിവെക്കാതെ നിവൃത്തിയില്ല എന്ന് ലാലിഗ തീരുമാനിച്ചുത്. ഇരു ടീമുകൾക്കും കടുപ്പപ്പെട്ട മത്സരങ്ങൾക്ക് ഇടയിലാണ് ഇനി മത്സരം വരിക. ലാലിഗ പറയുന്ന ദിവസം കളിക്കുമെന്ന് റയൽ പരിശീലകൻ സിദാൻ അറിയിച്ചു.

Previous articleഡിമറിയയുടെ സുന്ദര ഗോളുകൾ, പി എസ് ജി ലീഗിൽ ഒന്നാമത് തുടരുന്നു
Next article“നെയ്മർ തിരികെയെത്തരുത് എന്ന് ആഗ്രഹിക്കുന്നവർ ബാഴ്സയിൽ തന്നെയുണ്ട്” – മെസ്സി