പി എസ് ജിക്ക് ഇത് വിലക്ക് കാലമാണ്. നെയ്മറിനും കുർസാവയ്ക്കും പിറകെ ഡി മറിയയും ഇപ്പോൾ വിലക്ക് നേരിടുകയാണ്. മാഴ്സെക്ക് എതിരായ മത്സരത്തിൽ എതിർ താരത്തിനു മേൽ തുപ്പിയതാണ് ഡി മറിയക്ക് വിലക്ക് കിട്ടാൻ കാരണം. താരത്തെ നാലു മത്സരത്തിൽ വിലക്കാൻ ആണ് ഫ്രഞ്ച് ഫുട്ബോൾ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കൊറോണ കാലമായത് കൊണ്ട് പ്രത്യേകിച്ച് ഗ്രൗണ്ടിൽ തുപ്പുന്നത് വരെ യൂറോപ്പിൽ പല ലീഗുകളിലും വിലക്കിയ അവസ്ഥയിലാണ് ഒരു താരത്തിന് മേൽ തന്നെ ഡി മറിയ തുപ്പിയത്.
മാത്രമല്ല ഡി മറിയ കൊറോണ മാറി എത്തിയ ആദ്യ മത്സരത്തിൽ തന്നെയാണ് ഈ തുപ്പൽ സംഭവം നടന്നതു. ഇപ്പോൾ നാലു മത്സരങ്ങളിൽ നിന്നാണ് ഡിമറിയക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്. സീസണലെ ആദ്യ മത്സരം കൊറോണ കാരണം ഡി മറിയക്ക് നഷ്ടമായിരുന്നു. നേരത്തെ മാഴ്സെ മത്സരത്തിൽ ഉണ്ടായ കയ്യാംകളിയിൽ നെയ്മറിന് 2 മത്സരത്തിലും കുർസാവയ്ക്ക് ആറു മത്സരത്തിലും വിലക്ക് വന്നിരുന്നു.