ലാലിഗ ഫിക്സ്ചറുകൾ എത്തി, ബാഴ്സ ജൂൺ 13ന് ഇറങ്ങും, റയൽ 14ന്

ലാലിഗ പുനരാരംഭിക്കാൻ ഉള്ള ഫിക്സ്ചറുകളും എത്തി. ലാലിഗ ജൂൺ 11ന് പുനരാരംഭിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഫിക്സ്ചറുകൾ പുറത്തു വിട്ടത്. ജൂൺ 11ന് സെവിയ്യയും റയൽ ബെറ്റിസും തമ്മിലുള്ള ഡെർബി പോരാട്ടത്തോടെ ആകും ലീഗ് പുനരാരംഭിക്കുക. ജൂൺ 11ന് ഈ ഒരു മത്സരം മാത്രമെ ഉണ്ടാവുകയുള്ളൂ.

ജൂൺ 13നാകും ബാഴ്സലോണ കളത്തിൽ ഇറങ്ങുക. മല്ലോർക ആകും മെസ്സിയുടെ ടീമിന്റെ എതിരാളികൾ. ജൂൺ 14ന് ഐബറിനെതിരെ ആകും റയലിന്റെ ആദ്യ മത്സരം. ജൂൺ 14ന് തന്നെ അത്ലറ്റിക്കോ മാഡ്രിഡ് അത്ലറ്റിക്ക് ബിൽബാവോയെയും നേരിടും. ഇനി ലാലിഗയിൽ 11 റൗണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. 5 ആഴ്ച കൊണ്ട് ഈ 11 റൗണ്ട് തീർക്കാൻ ആകും എന്നാണ് ലാലിഗ പ്രതീക്ഷിക്കുന്നത്.

ഫിക്സ്ചർ;

June 11
Sevilla vs Betis

June 12
Granada vs Getafe
Valencia vs Levante

June 13
Espanyol vs Alaves
Celta vs Villarreal
Leganes vs Valladolid
Mallorca vs Barcelona

June 14
Athletic Club vs Atletico Madrid
Real Madrid vs Eibar
Real Sociedad vs Osasuna

Previous articleകൗട്ടീനോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യേണ്ടതില്ല എന്ന് ബെർബ
Next articleകാമവിംഗ റയൽ മാഡ്രിഡിനെന്നല്ല ആർക്കും നൽകില്ല