ഫ്രഞ്ച് ടീമായ പി എസ് ജി അവരുടെ പുതിയ തേർഡ് കിറ്റ് അവതരിപ്പിച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ക്ലബ് ബ്രൂഷിന് എതിരായ അടുത്ത മത്സരത്തിൽ പി എസ് ജി ഈ ജേഴ്സിയാകും അണിയുക. പി എസ് ജി അവരുടെ ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. കറുപ്പ് നിറത്തിലുള്ള ഡിസൈനിലാണ് ജേഴ്സി. മെസ്സി, റാമോസ് എന്നിവരല്ലാം ജേഴ്സിയിട്ട ചിത്രം പി എസ് ജി പങ്കുവെച്ചു.