ചാമ്പ്യൻസ് ലീഗിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വിറ്റ്സർലാന്റിലേക്ക്, സ്ക്വാഡിൽ കവാനി ഇല്ല

22 അംഗ ടീമുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വിറ്റ്സർലാന്റിലേക്ക് യാത്ര തിരിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നാളെ യങ് ബോയ്സിനെ ആണ് യുണൈറ്റഡ് നേരിടുന്നത്. സ്ട്രൈക്കർ കവാനി ഇന്നു സ്ക്വാഡിനൊപ്പം ഇല്ല. പരിക്കേറ്റ കവാനി കഴിഞ്ഞ മത്സരത്തിലും ഉണ്ടായിരുന്നില്ല. യുവതാരങ്ങളായ കൊവാർ, എലാംഗ എന്നിവർ സ്ക്വാഡിൽ ഉണ്ട്. റൊണാൾഡോ, ബ്രൂണോ, പോഗ്ബ എന്ന് തുടങ്ങി പ്രമുഖരെല്ലാം ഉണ്ട്.

ഗോൾ കീപ്പർ ഹെൻഡെഴ്സൺ ഇപ്പോഴും പൂർണ്ണ ഫിറ്റ്നെസിൽ എത്താത്തതിനാൽ സ്ക്വാഡിനൊപ്പം യാത്ര ചെയ്യുന്നില്ല. നാളെ വാൻ ഡെ ബീകിന് സീസണിലെ ആദ്യ സ്റ്റാർട്ട് ലഭിക്കും എന്നാണ് പ്രതീക്ഷ. വിജയത്തോടെ ഗ്രൂപ്പ് ഘട്ടം ആരംഭിക്കാൻ ആകും യുണൈറ്റഡ് ശ്രമിക്കുക.

United squad vs Young Boys: De Gea, Heaton, Kovar; Bailly, Dalot, Lindelof, Maguire, Shaw, Varane, Wan-Bissaka; Fernandes, Fred, Lingard, Mata, Matic, Pogba, Sancho, Van de Beek; Elanga, Greenwood, Martial, Ronaldo