“2019 മോശമായിരുന്നു, 2020ൽ ചാമ്പ്യൻസ് ലീഗ് ഫൈനലും കോപ അമേരിക്കയും ലക്ഷ്യം” – നെയ്മർ

- Advertisement -

2019 തനിക്ക് മോശം വർഷമായിരുന്നു എന്ന് ബ്രസീലിയൻ താരം നെയ്മർ. പരിക്ക് കാരണം വർഷത്തിൽ ഭൂരിഭാഗവും നെയ്മറിന് നഷ്ടമായിരുന്നു. 2020വിൽ തനിക്ക് വലിയ ലക്ഷ്യങ്ങൾ ആൺ ഉള്ളത് എന്ന് നെയ്മർ പറഞ്ഞു. ഈ സീസണിൽ പി എസ് ജിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തേണ്ടതുണ്ട്. അവസാന വർഷങ്ങളിൽ പി എസ് ജി ക്വാർട്ടർ ഫൈനലിനപ്പുറം ചാമ്പ്യൻസ് ലീഗിൽ കടന്നിരുന്നില്ല.

ചാമ്പ്യൻസ് ലീഗിൽ ഫൈനലിൽ എത്തുന്നതിന് ഒപ്പം ഈ വർഷം ബ്രസീലിന് കോപ അമേരിക്ക കിരീടം നേടിക്കൊടുക്കാൻ തനിക്ക് ആകണം എന്നും നെയ്മർ പറഞ്ഞു. കഴിഞ്ഞ കോപ അമേരിക്കയിൽ പരിക്ക് കാരണം കളിക്കാൻ നെയ്മറിനായിരുന്നില്ല. വ്യക്തിപരമായും പ്രൊഫഷണൽ രീതിയിലും 2019 തനിക്ക് വിഷമം പിടിച്ച വർഷമായിരുന്നു എന്ന് പി എസ് ജി താരം പറഞ്ഞു. എങ്കിലും തിരിച്ചടികൾ തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു എന്ന് നെയ്മർ പറഞ്ഞു.

Advertisement