വാണിയമ്പലം സെവൻസിൽ ഇന്ന് സെമി ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് മൂന്നു മത്സരങ്ങൾ മാത്രമെ ഉള്ളൂ. ഇന്ന് ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് വാണിയമ്പലം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ആണ്. അവിടെ ഇന്ന് ആദ്യ സെമി ഫൈനൽ ആണ്. സെവൻസിലെ രണ്ട് ശക്തരായ ടീമുകളാണ് ആദ്യ സെമിയിൽ പരസ്പരം ഏറ്റുമുട്ടുന്നത്. മികച്ച ഫോമിൽ ഉള്ള സ്കൈ ബ്ലൂ എടപ്പാൾ ഒരു ഭാഗത്തും കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോട് മറുവശത്തുമാണ് ഉള്ളത്. സീസണിൽ ആകെ രണ്ടു മത്സരങ്ങൾ മാത്രമെ സ്കൈ ബ്ലൂ എടപ്പാൾ പരാജയപ്പെട്ടിട്ടുള്ളൂ. ആദ്യമായാണ് റോയൽ ട്രാവൽസ് കോഴിക്കോടും സ്കൈ ബ്ലൂ എടപ്പാളും സീസണിൽ നേർക്കുനേർ വരുന്നത്.

ഫിക്സ്ചറുകൾ;

ബേകൽ;
ടോപ്മോസ്റ്റ് തലശ്ശേരി vs മെഡിഗാഡ് അരീക്കോട്

എടത്തനാട്ടുകാര;
ജയ തൃശ്ശൂർ vs എ വൈ സി ഉച്ചാരക്കടവ്

മുടിക്കൽ;
മത്സരമില്ല

പെരിന്തൽമണ്ണ;
മത്സരമില്ല

വാണിയമ്പലം;
റോയൽ ട്രാവൽസ് കോഴിക്കോട് vs സ്കൈ ബ്ലൂ എടപ്പാൾ

വെള്ളമുണ്ട;
മത്സരമില്ല