മെക്സിക്കൻ ഫുട്ബോൾ ലീഗ് ഉപേക്ഷിച്ചു, ആർക്കും കിരീടം നൽകില്ല

- Advertisement -

കൊറോണ കാരണം സ്ഥിതിഗതികൾ രൂക്ഷമായതിനാൽ ഇനി ഈ സീസണിൽ ഫുട്ബോൾ ലീഗ് നടത്തേണ്ട എന്ന് മെക്സിക്കോ തീരുമാനിച്ചു. മെക്സിക്കയിൽ ലീഗായ ലീഗ എം എക്സിന്റെ ഈ സീസൺ ഉപേക്ഷിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. സീസണിൽ ആർക്കും കിരീടം നൽകേണ്ടതില്ല എന്നാണ് തീരുമാനം. ലീഗിൽ ആകെ 10 മത്സരങ്ങൾ മാത്രമെ കഴിഞ്ഞിരുന്നുള്ളൂ.

ക്രൂസ് അസുൽ ആയിരുന്നു ലീഗിൽ ഒന്നാമത് ഉണ്ടായിരുന്നത്. ലീഗിൽ വിജയികൾ ഇല്ലാ എങ്കിലും കോൺകകാഫ് ചാമ്പ്യൻസ് ലീഗിൽ കളിക്കേണ്ട രണ്ട് ക്ലബുകളെ ലീഗ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഒന്നാമതുള്ള ക്രൂസ് അസുലും രണ്ടാമതുള്ള ലിയോണും ആയിരിക്കും അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ കളിക്കുക.

Advertisement