പ്രീമിയർ ലീഗ് പോരാട്ടത്തിൽ ചെൽസിയെ 3-1ന് തകർത്ത് ലീഡ്‌സ് യുണൈറ്റഡ് തകർപ്പൻ വിജയം നേടി. എല്ലാൻഡ് റോഡിൽ നടന്ന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡ് തീർത്തും ആധിപത്യം പുലർത്തി.
മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ആന്റൺ സ്റ്റാച്ചിന്റെ അസിസ്റ്റിൽ ജാക്ക ബിജോളിന്റെ ഹെഡ്ഡറിലൂടെ ലീഡ്‌സ് മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ എഒ തനക കൂടി വല കുലുക്കിയതോടെ ലീഡ്‌സ് ലീഡ് വർദ്ധിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 50-ാം മിനിറ്റിൽ പെഡ്രോ നെറ്റോയിലൂടെ ചെൽസി ഒരു ഗോൾ തിരിച്ചടിച്ചു. ഇത് ചെൽസിക്ക് പ്രതീക്ഷ നൽകി. എന്നാൽ 72-ാം മിനിറ്റിൽ ഡൊമിനിക് കാൽവെർട്ട്-ലെവിന്റെ ക്ലിനിക്കൽ ഫിനിഷിംഗ് ലീഡ്‌സ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.
ചെൽസിക്കായി കോൾ പാമർ, അലജാൻഡ്രോ ഗർനാച്ചോ എന്നിവർ കളത്തിലിറങ്ങി എങ്കിലും ലീഡ്‌സ് തങ്ങളുടെ ആധിപത്യം നിലനിർത്തി.
ചെൽസി ഇപ്പോൾ 24 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്.