മാഴ്സെക്ക് എതിരായ മത്സരത്തിൽ ലാസിയോ ആരാധകർക്ക് വിലക്ക്

20211102 191428

ഈ ആഴ്‌ച മാഴ്‌സെയിൽ നടക്കുന്ന യൂറോപ്പ ലീഗ് മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ലാസിയോ ആരാധകരെ വിലക്കി. ഫ്രഞ്ച് ഗവൺമെന്റ് ആണ് ഇറ്റാലിയൻ ആരാധകരെ വിലക്കാൻ തീരുമാനം എടുത്തത്. ഇത് ലാസിയോ ആരാധകർക്ക് ഇടയിൽ വലിയ പ്രതിഷേധം ആണ് ഉയർത്തുന്നത്. ആദ്യ പാദത്തിൽ മാഴ്സെ ആരാധകരെ ലാസിയോ വിലക്കിയിരുന്നു. അതിനു പകരമായാണ് ഈ വിലക്ക്. ലാസിയോ ആരാധകരുടെ ആക്രമണോത്സുക സ്വഭാവവും നാസി ചാന്റുകളും ഒക്കെ ആണ് വിലക്കിന് കാരണം എന്ന് ഫ്രഞ്ച് അധികൃതർ പറയുന്നു.

Previous articleടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍
Next article“ഇന്ത്യ മാനസികമായി പിന്നോട്ടു പോയി, രോഹിതിനെ ഓപ്പണിംഗ് ഇറക്കാത്തത് പരാജയ കാരണം”