ഭാഗ്യമില്ലാതെ ലപോർട്ടെ, ഫ്രാൻസിനായി കളിക്കാൻ കഴിയില്ല

- Advertisement -

മാഞ്ചസ്റ്റർ സിറ്റി സെന്റർ ബാക്ക് ലപോർട്ടെയ്ക്ക് വലിയ തിരിച്ചടി. ഇന്നലെ ബ്രൈറ്റണ് എതിരായ മത്സരത്തിനിടെ ഏറ്റ പരിക്കാണ് താരത്തിന് വിനയായിരിക്കുന്നത്. നീണ്ടകാലമായി കാത്തിരുന്നിട്ട് ഫ്രാൻസ് ടീമിലേക്ക് താരത്തൊന് ആദ്യമായി ക്ഷണം കിട്ടിയ സമയത്താണ് പരിക്ക് വന്നിരിക്കുന്നത്. ഇന്നലെ ആദ്യ പകുതിയിൽ പരിക്കേറ്റ ലപോർട്ടെയെ സ്ട്രെക്ചറിലായിരുന്നു ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്.

താരം ഫ്രാൻസിന്റെ അടുത്ത ആഴ്ച നടക്കുന്ന മത്സരങ്ങളിൽ കളിക്കില്ല എന്ന് ഇതോടെ ഉറപ്പായി. ലപോർട്ടെയ്ക്ക് പകരം ബാഴ്സലോണ സെന്റർ ബാക്ക് ഉംറ്റിറ്റിയെ ടീമിലെടുക്കാൻ ഫ്രാൻസ് തീരുമാനിക്കും. 25കാരനായ ലപോർട്ടെയെ മികച്ച പ്രകടനം നടത്തിയിട്ടും ഫ്രഞ്ച് പരിശീലകൻ അവഗണിക്കുന്നത് സ്ഥിരമായിരുന്നു. അതിന് ഒരു അന്ത്യമായി എന്ന് കരുതിയ സമയത്താണ് ഈ പരിക്ക് എത്തിയിരിക്കുന്നത്. അൻഡോറയ്ക്കും അൽബാനിയക്കും എതിരെ ആണ് ഫ്രാൻസിന്റെ മത്സരങ്ങൾ.

Advertisement