താരങ്ങൾക്ക് ആശ്വാസമായി സിദാന്റെ വീഡിയോ കോൾ!!

- Advertisement -

റയൽ മാഡ്രിഡ് താരങ്ങൾ മുഴുവൻ ഇപ്പോൾ സെൽഫ് ക്വാരന്റൈനിലാണ്. മാഡ്രിഡിൽ കൊറോണ കാരണം സ്ഥിതി രൂക്ഷമായതിനാൽ ഒരു താരത്തിനി പോലും പുറത്തിറങ്ങാൻ വരെ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ താരങ്ങൾക്ക് ഒക്കെ ഒരു ഉണർവ് നൽകാൻ വേണ്ടി റയലിന്റെ പരിശീലകൻ സിദാൻ ഇന്നലെ ആശ്വാസവുമായി എത്തി.

സിദാൻ ഇന്നലെ ടീമിലെ മുഴുവൻ താരങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് ഒരു വീഡിയോ കോൾ നടത്തിം ടീം മീറ്റിംഗ് എന്ന രീതിയിലായിരുന്നു വീഡിയോ കോൾ. ക്യാപ്റ്റൻ റാമോസ്, കോർതുവ, ബെൻസിമ, ബെയ്ല് തുടങ്ങി എല്ലാവരും വീഡിയോ കോളിൽ ഉണ്ടായിരുന്നു. എല്ലാവരോടും കുശലം അന്വേഷിച്ച സിദാൻ ഫിറ്റ്നെസ് സൂക്ഷികാനും ട്രെയിനിങ്ങുകൾ തുടരാനും നിർദേശങ്ങൾ നൽകി.

Advertisement