ലീഗ് അവസാനിപ്പിച്ചതിൽ ബെൽജിയത്തിനെതിരെ യുവേഫയുടെ ഭീഷണി

- Advertisement -

കൊറോണ കാരണം സീസൺ ഇനിയും ബാക്കി നിൽക്കെ ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ രാജ്യത്തെ ലീഗ് അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ യുവേഫ രംഗത്ത്. യുവേഫ ഒരു തീരുമാനം എടുക്കും മുമ്പെ സീസൺ അവസാനിപ്പിച്ച ബെൽജിയത്തിന്റെ രീതി ശരിയായില്ല എന്ന് യുവേഫ അറിയിച്ചു. ബെൽജിയം ലീഗ് അവസാനിപ്പിക്കുകയും ഒന്നാമത് ഉണ്ടായിരുന്ന ക്ലബ് ബ്രുഷെയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈ നടപടി അപക്വമാണ് എന്ന് യുവേഫ പറഞ്ഞു. സീസൺ അവസാനിപ്പിക്കാൻ ഒരു ലീഗും ഇതുവരെ നിർദ്ദേശം വരെ വെച്ചിട്ടില്ല. ആ സമയത്ത് സ്വമേധയാ ബെൽജിയം ഇത്തരം ഒരു നടപടി എടുക്കാൻ പാടില്ലായിരുന്നു എന്നാണ് യുവേഫയുടെ വാദം. ബെൽജിയൻ ക്ലബുകളെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിനോ യൂറോപ്പ ലീഗിനോ പരിഗണിക്കുകയില്ല എന്നും യുവേഫ വക്താക്കൾ പറയുന്നു.

Advertisement