“ഇത് സീസണിലെ ഏറ്റവും മോശം പ്രകടനം” – സിദാൻ

- Advertisement -

ഇന്നലെ റയൽ ബെറ്റിസിനെതിരെ നടത്തിയത് റയൽ മാഡ്രിഡിന്റെ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് എന്ന് പരിശീലകൻ സിനദിൻ സിദാൻ. ഇന്നലെ ബെറ്റിസിനെതിരെ 2-1ന്റെ പരാജയമാണ് സിദാന്റെ ടീം ഏറ്റുവാങ്ങിയത്. ഇതോടെ ഒന്നാം സ്ഥാനവും സിദാന്റെ ടീമിന് നഷ്ടമായി. ഇനി 11 മത്സരങ്ങൾ മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ എന്നതു കൊണ്ട് തന്നെ കാര്യങ്ങൾ ഒന്നും റയൽ മാഡ്രിഡിന് ഇനി എളുപ്പമാകില്ല.

ഇന്നലത്തെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം തനിക്കാണ് എന്ന് സിദാൻ പറയുന്നു. ടീമിന് ഇന്നലെ ഊർജ്ജമോ മികവോ പൊസഷനോ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യ പകുതി വളരെ മോശമായിരുന്നു. അത് മാറ്റാൻ രണ്ടാം പകുതിയിൽ തനിക്ക് ആയതുമില്ല. സിദാൻ പറയുന്നു. എന്നാൽ ലീഗ് കിരീടത്തിനു വേണ്ടി അവസാനം വരെ റയൽ പൊരുതും എന്ന് സിദാൻ പറഞ്ഞു.

Advertisement