ബാഴ്സലോണയുടെ പരിശീലകൻ ആകാൻ താൻ ഇപ്പോൾ താൻ സജ്ജമാണെന്ന് സാവി. ബാഴ്സലോണ ഇതിഹാസം സാവി നേരത്തെ ബാഴ്സലോണ പരിശീലകൻ ആകാനുള്ള ഓഫർ നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് ബാഴ്സലോണയിൽ നല്ല കാലം തിരിച്ചുകൊണ്ടുവരാൻ ആകും എന്ന് വിശ്വാസം ഉണ്ട് എന്നും ബാഴ്സലോണയെ പരിശീലിപ്പിക്കാൻ താൻ തയ്യാറാണെന്നും സാവി പറഞ്ഞും
സാവി ഭാവിയിൽ ബാഴ്സയുടെ പരിശീലകനായി എത്തും എന്ന് ക്ലബ് പ്രസിഡന്റ് ബർതൊമെ നേരത്തെ പറഞ്ഞിരുന്നു. സെറ്റിയെനെ പരിശീലകനാക്കും മുമ്പ് ബാഴ്സലോണ ബോർഡ് സാവിയെ സമീപിച്ചിരുന്നതായിരുന്നു. എന്നാൽ അന്ന് താൻ തയ്യാറല്ല എന്നും കൂടുതൽ സമയം വേണം എന്നുമായിരുന്നു സാവി പറഞ്ഞിരുന്നത്. ആ സാവിയാണ് ഇപ്പോൾ താൻ തയ്യാറാണ് എന്ന് പറയുന്നത്.
സെറ്റിയന്റെ കരാർ ആറു മാസം കഴിഞ്ഞ് ബാഴ്സക്ക് വേണമെങ്കിൽ റദ്ദാക്കാം എന്ന വ്യവസ്ഥയുണ്ട്. സെറ്റിയൻ ഇതുവരെ ബാഴ്സലോണയിൽ വലിയ മാറ്റങ്ങൾ ഒന്നും നടത്താത്തതിനാൽ സെറ്റിയന്റെ ഭാവി ഇപ്പോൾ ആശങ്കയിൽ ആണ്.