കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയുടെ സഹായവുമായി കർണാടക ക്രിക്കറ്റ് അസോയിയേഷൻ

Photo: Twitter/@mohanstatsman
- Advertisement -

കൊറോണ ദുരിതാശ്വാസ നിധിയിൽ ഒരു കോടി രൂപ സംഭാവന ചെയ്ത് കർണാടക ക്രിക്കറ്റ് അസോസിയേഷൻ. കഴിഞ്ഞ ദിവസം ബി.സി.സി.ഐ 51 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന് പിന്നാലെയാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഭവനയുമായി രംഗത്തെത്തിയത്.

ഇതിൽ 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം രൂപ കർണാടക സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സംഭാവന നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന നാലാമത്തെ ക്രിക്കറ്റ് അസോസിയേഷൻ ആണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ. നേരത്തെ ബംഗാൾ, സൗരാഷ്ട്ര, മുംബൈ എന്നീ ക്രിക്കറ്റ് അസോസിയേഷനുകളും സംഭാവന നൽകിയിരുന്നു.

Advertisement