ബാഴ്സലോണയുടെ ടാക്റ്റിക്കൽ ഫിലോസഫിയിൽ മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞ് പരിശീലകൻ സാവി. ലാലീഗയിലും യൂറോപ്പിലും തിരിച്ചടികൾക്ക് ശേഷമാണ് സാവിയുടെ മറുപടി. ടികി ടാകയിൽ മാറ്റമൊന്നും ഉണ്ടാകില്ല എന്നും ബാഴ്സലോണയുടെ ഈ ഫിലോസഫി വെച്ചാണ് അഞ്ച് ചാമ്പ്യൻസ് കിരീടങ്ങൾ ക്യാമ്പ് നൂവിലെത്തിയതെന്നും സാവി കൂട്ടിച്ചേർത്തു.
2021-22 സീസണിൽ ബാഴ്സയിലേക്കുള്ള സാവിയുടെ തിരിച്ച് വരവ് ടികി ടാകയുടെ കളിക്കളത്തിലേക്കുള്ള മടങ്ങിവരബായാണ് വിലയിരുത്തപ്പെട്ടത്. പോസിറ്റീവായ തുടക്കത്തിന് ശേഷമേറ്റ തിരിച്ചടികൾ സാവിക്കെതിരെ വലിയ വിമർശനം വിളിച്ചു വരുത്തിയിരുന്നു. ടോപ്പ് ഫോർ ഫിനിഷുമായി ചാമ്പ്യൻസ് ലീഗിൽ തിരികെയെത്താൻ സാധിക്കുമെങ്കിലും ലാലീഗയിലെ കിരീടം കൈവിട്ടതിനുള്ള വിമർശനം ബാക്കി നിൽക്കുന്നുണ്ട്. കളിയുടെ ടാക്റ്റിക്കൽ ഫിലോസഫിയിൽ മാറ്റമില്ലാതെ അടുത്ത സീസൺ ജയിച്ച് തുടങ്ങാനാണ് ശ്രമമെന്നും സാവി കൂട്ടിച്ചേർത്തു.