പഞ്ചാബും രാജസ്ഥാനും നേര്‍ക്കുനേര്‍, ടോസ് അറിയാം

Sports Correspondent

Josbuttlerliamlivingstone

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സും രാജസ്ഥാന്‍ റോയൽസും ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണെങ്കിലും ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം വെറും 2 പോയിന്റ് മാത്രമാണ്. മത്സരത്തിൽ ടോസ് നേടി പഞ്ചാബ് നായകന്‍ മയാംഗ് അഗര്‍വാള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രാജസ്ഥാന്‍ നിരയിൽ കരുൺ നായര്‍ക്ക് പകരം യശസ്വി ജൈസ്വാൽ ടീമിലേക്ക് എത്തുന്നു. അതേ സമയം പഞ്ചാബ് നിരയിൽ മാറ്റങ്ങളൊന്നുമില്ല.

പഞ്ചാബ് കിംഗ്സ്: Jonny Bairstow, Shikhar Dhawan, Mayank Agarwal(c), Bhanuka Rajapaksa, Liam Livingstone, Jitesh Sharma(w), Rishi Dhawan, Kagiso Rabada, Rahul Chahar, Arshdeep Singh, Sandeep Sharma

രാജസ്ഥാന്‍ റോയൽസ്: Jos Buttler, Devdutt Padikkal, Sanju Samson(w/c), Yashasvi Jaiswal, Riyan Parag, Shimron Hetmyer, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Kuldeep Sen