മറഡോണയുടെ മെസ്സി വിമർശനങ്ങൾ ശരിയല്ല എന്ന് സാവി

മെസ്സിക്കെതിരെ മറഡോണ നടത്തിയ വിമർശനങ്ങൾ ശരിയല്ല എന്ന അഭിപ്രായവുമായി മുൻ ബാഴ്സലോണ താരം സാവി രംഗത്ത്. മറഡോണ മെസ്സി നല്ലൊരു ലീഡർ അല്ല എന്നും അർജന്റീന ടീമിലേക്ക് ഇനി മെസ്സി തിരിച്ചു പോകരുത് എന്നും വിമർശിച്ചിരുന്നു. എന്നാൽ മറഡോണയുടെ വാക്കുകളോട് താൻ യോജിക്കുന്നില്ല എന്ന് സാവി പറഞ്ഞു. മെസ്സി മികച്ച നായകനാണെന്നാണ് തന്റെ അഭിപ്രായം എന്ന് സാവി പറഞ്ഞു.

ഇപ്പോൾ മെസ്സിക്ക് ആവശ്യം ചിന്തിക്കാൻ കുറച്ച് സമയവും വിശ്രമവും ആണ്. അത് കഴിഞ്ഞ് മെസ്സി അർജന്റീന ടീമിലേക്ക് തിരികെയെത്തും എന്നും സാവി പറഞ്ഞു. ലോകകപ്പിലെ നിരാശയാർന്ന പ്രകടനത്തിനു ശേഷം മെസ്സി ഇതുവരെ അർജന്റീനക്കായി കളിച്ചിട്ടില്ല. മെസ്സി ഒരു മോൺസ്റ്റർ ആണെന്നും അർജന്റീനയുടെ കൂടെ കിരീടങ്ങൾ നേടാൻ ഇനിയും മെസ്സി ശ്രമിക്കും എന്നും സാവി പറഞ്ഞു.

Previous articleU-18 ഐലീഗ് ചാമ്പ്യന്മാർ ടീം പ്രഖ്യാപിച്ചു
Next articleകേരള U-12 അക്കാദമി ലീഗ്, ഇന്നത്തെ മത്സര ഫലങ്ങൾ