സെറ്റിയൻ പുറത്താകും, അടുത്ത സീസണിൽ സാവി ബാഴ്സ പരിശീലകനായ് എത്തുമെന്ന് സൂചന

- Advertisement -

ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തേക്ക് സാവി എത്തും എന്ന് സൂചന. അടുത്ത സീസണിലേക്ക് സാവിയെ പരിശീലകനാക്കി എത്തിക്കാൻ ബാഴ്സലോണാ ബോർഡും സാവിയുമായി ധാരണയിൽ എത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെറ്റിയന്റെ കീഴിലെ മോശം പ്രകടനങ്ങൾ കണ്ട് മടുത്ത ബോർഡ് അദ്ദേഹത്തെ ഈ സീസൺ അവസാനത്തോടെ പുറത്താക്കാൻ ആണ് ഉദ്ദേശിക്കുന്നത്.

നേരത്തെ സെറ്റിയനെ പരിശീലകനാക്കും മുമ്പ് ബാഴ്സലോണ ബോർഡ് സാവിയെ സമീപിച്ചിരുന്നു എങ്കിലും അന്ന് സാവി ബാഴ്സലോണയുടെ ഓഫർ നിരസിക്കുകയായിരുന്നു. എന്നാൽ അതിനു ശേഷം ബാഴ്സലോണയിൽ നല്ല കാലം തിരിച്ചുകൊണ്ടുവരാൻ തനിക്ക് ആകും എന്ന് വിശ്വാസം ഉണ്ട് എന്നും ബാഴ്സലോണയെ പരിശീലിപ്പിക്കാൻ താൻ തയ്യാറാണെന്നും സാവി പറഞ്ഞിരുന്നു. സെറ്റിയന്റെ കരാർ ആറു മാസം കഴിഞ്ഞ് ബാഴ്സക്ക് വേണമെങ്കിൽ റദ്ദാക്കാം എന്ന വ്യവസ്ഥയുണ്ട്. സെറ്റിയൻ ഇതുവരെ ബാഴ്സലോണയിൽ വലിയ മാറ്റങ്ങൾ ഒന്നും നടത്താത്തതിനാൽ സെറ്റിയന്റെ ഭാവി ഇപ്പോൾ ആശങ്കയിൽ ആണ്. ടീമും സെറ്റിയനെ പുറത്താക്കണം എന്നാണ് പറയുന്നത്.

Advertisement