“ലിവർപൂൾ ഒരുപാട് ബീർ കുടിച്ചതാകും വലിയ തോൽവിക്ക് കാരണം”

- Advertisement -

ലിവർപൂളിനെ ഇന്നലെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയിരുന്നു. ലീഗിൽ ലിവർപൂളിന്റെ അവസാന രണ്ടു വർഷങ്ങളിലെ തന്നെ വലിയ പരാജയമാണിത്. ലിവർപൂൾ ഇങ്ങനെ പരാജയപ്പെടാൻ കാരണം അവർ കിരീടം നേടിയത് ആഹ്ലാദിച്ചത് ഒരുപാട് ബീറുകൾ കുടിച്ചായിരിക്കാം എന്ന് സിറ്റി പരിശീലകൻ ഗ്വാർഡിയോള തമാശയായി പറഞ്ഞു.

ലിവർപൂൾ കിരീടം നേടിയ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. എന്നാൽ ആ വീറും വാശിയുമുള്ള ലിവർപൂളിനെ ഇന്നലെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തമാശ വിട്ട പെപ് ആ കുടിച്ച ബീർ ഒന്നും ലിവർപൂൾ താരങ്ങക്കുടെ രക്തത്തിൽ ഇന്നലെ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്നത്തെ വിജയം സിറ്റി താരങ്ങളുടെ പ്രയത്ന ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ലിവർപൂൾ ആണ് താൻ ഇതുവരെ കരിയറിൽ നേരിട്ടത്തിൽ ഏറ്റവും മികച്ച പ്രസിംഗ് ടീം എന്നും ഒട്ടു പേടിയില്ലാതെ ആണ് അവർ കളിക്കുന്നത് എന്നും പെപ് പറഞ്ഞു.

Advertisement