പി എസ് സി ക്കെതിരായ മത്സരത്തിൽ റെഡ് കാർഡ് ആണ് കളിയുടെ വിധിയെഴുതിയത് എന്ന് ബാഴ്സലോണ പരിശീലകൻ സാവി. അറോഹോയെ പുറത്താക്കാനുള്ള റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും അത് കളിയെ തന്നെ ഇല്ലാതാക്കി എന്നും സാവി പറഞ്ഞു. താൻ പരിശീലകനായ കാലത്ത് ബാഴ്സലോണക്കെതിരെ റഫറിയുടെ ഭാഗത്ത് നിന്ന് നിർഭാഗ്യകരമായ തീരുമാനങ്ങളാണ് ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അറോഹോയുടെ റെഡ് കാർഡ് തീർത്തും ആവശ്യമില്ലാത്തതായിരുന്നു. ആ റെഡ് കാർഡ് വരുന്നതുവരെ ബാഴ്സലോണ ആയിരുന്നു കളിയിൽ മുൻതൂക്കം പുലർത്തിയത് എന്നും കളി തങ്ങൾ ജയിച്ചേനെ എന്നും ബാഴ്സലോണ ആണോ പരിശീലകൻ പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് പോലുള്ള ലെവലിൽ 10 പേരുമായി കളിച്ചു വിജയിക്കുന്നത് നടക്കുന്ന കാര്യമല്ല. ആദ്യ പാദത്തിൽ റഫറിക്ക് വിറ്റീനോയെ സെൻറ് ഓഫ് ചെയ്യാം ആയിരുന്നു എന്നാൽ അന്ന് അവർ ചുവപ്പ് കാർഡ് നൽകിയില്ല. സാവി പറഞ്ഞു.
അറോഹോ മാത്രമല്ല സാവിയും ചുവപ്പ് ജാർഡ് വാങ്ങിയിരുന്നു. താൻ ഈ കാർഡ് അർഹിച്ചിരുന്നു എന്നും സാവി പറഞ്ഞു. പത്തു പേരായി ചുരുങ്ങിയപ്പോൾ ബാഴ്സലോണ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചു പക്ഷേ ഡിഫൻഡിങ് നമ്മുടെ ശക്തിയല്ല എന്ന് സാവി പറഞ്ഞു.