ലോകകപ്പിന് മുൻപ് അവസാന മത്സരം; ബാഴ്സലോണക്ക് എതിരാളികൾ ഒസാസുന

Nihal Basheer

Picsart 22 11 08 00 36 23 007
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിന് മുന്നോടിയായുള്ള അവസാന മത്സരത്തിന് ബാഴ്‌സലോണ ഇറങ്ങുന്നു. വലിയ ഇടവേളക്ക് പിരിയുന്നതിന് മുൻപ് ഒസാസുനയാണ് സാവിയുടെയും ടീമിന്റെയും എതിരാളികൾ. സീസണിൽ ഇതുവരെ സെവിയ്യ, എസ്പാന്യോൾ, സെൽറ്റ വീഗൊ എന്നിവരെ വീഴ്ത്തുകയും റയൽ മാഡ്രിഡിനെ സമനിലയിൽ തളക്കുകയും ചെയ്തിട്ടുള്ള ഒസാസുനക്കെതിനെ കരുതി തന്നെയാവും സാവി ടീമിനെ അണിനിരത്തുക. ഒസാസുനയുടെ തട്ടകത്തിൽ വെച്ചാണ് മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് അവരുള്ളത്.

20221108 003558

ബാഴ്‌സക്കായി അവസാന മത്സരത്തിന് ഇറങ്ങിയ പിക്വേയും മത്സരത്തിനുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പക്ഷെ വളരെ അടിയന്തര സാഹചര്യം ഉണ്ടായാൽ അല്ലാതെ പിക്വേ കളത്തിൽ ഇറങ്ങിയേക്കില്ല. ക്രിസ്റ്റൻസണോപ്പം എറിക് ഗർഷ്യയോ മർക്കോസ് അലോൻസോയോ തന്നെ പ്രതിരോധത്തിൽ എത്തും. ബാൾടെയെ ഒരിക്കൽ കൂടി റൈറ്റ് ബാക്ക് സ്ഥാനത്ത് സാവിക്ക് ആശ്രയിക്കേണ്ടി വരും. ഇടത്-വലത് വ്യത്യാസമില്ലതെ ഗ്രൗണ്ടിന്റെ ഇരു വശങ്ങളിലും മികച്ച പ്രകടനം തന്നെയാണ് യുവതാരം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ഗവിക്ക് കൂടുതൽ സമയം അനുവദിച്ചേക്കും. ലെവെന്റോവ്സ്കിക്ക് കൂട്ടിന് ഡെമ്പലേയും കൂടെ റാഫിഞ്ഞയോ ഫെറാൻ ടോറസോ ആവും എത്തുക. പരിക്കേറ്റ അരോഹോ, മെംഫിസ് ഡീപെയ് എന്നിവർ പുറത്തു തന്നെയാണ്.എങ്കിലും ഇരുവരും തങ്ങളുടെ ലോകകപ്പ് ടീമുകളിൽ ഉൾപ്പെടും.