വാല്വെർദെ കൊറോണ പോസിറ്റീവ്, ചെൽസിക്ക് എതിരെ കളിക്കില്ല

20210421 222054
- Advertisement -

റയൽ മാഡ്രിഡിന്റെ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. വലിയ മത്സരങ്ങൾ മുന്നിൽ ഇരിക്കെ അവർക്ക് ഒരു പ്രധാന താരത്തെ കൂടെ നഷ്ടമായിരിക്കുകയാണ്. അവരുടെ മധ്യനിര താരമായ ഫെഡെ വല്വെർദെ കൊറോണ പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചു. അതിനാൽ താരം ബെറ്റിസിന് എതിരായ മത്സരത്തിലും അതിനു പിന്നാലെ നടക്കുന്ന ചെൽസിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലും കളിക്കില്ല.

വാല്വെർദെ കഴിഞ്ഞ ആഴ്ച മുതൽ ഐസൊലേഷനിൽ ആയിരുന്നു. ഇനി നെഗറ്റീവ് ആകുന്നത് വരെ താരം ഐസൊലേഷനിൽ തന്നെ തുടരും.
ലുകാസ് വാസ്കസ്, സെർജിയോ റാമോസ് എന്നീ താരങ്ങളും ചെൽസിക്ക് എതിരെ ഉണ്ടാകില്ല എന്ന് ഉറപ്പാണ്. മോഡ്രിച്, ക്രൂസ്, മെൻഡി, വരാനെ, കാർവഹാൽ എന്നീ താരങ്ങൾ പരിക്കിന്റെ പിടിയിലുമാണ്.

Advertisement