ഈ ദുരിതം അവസാനിച്ചാൽ ഒരു ക്ലാസിക് എൽ ക്ലാസികോ നടത്തണം എന്ന് കസിയസ്

- Advertisement -

കൊറോണ ഭീതി ഒഴിഞ്ഞാൽ ഇതിഹാസ താരങ്ങൾ എല്ലാം ചേർന്ന് ഒരു എൽ ക്ലാസികോ നടത്തണം എന്ന് റയൽ മാഡ്രിഡിന്റെ ഇതിഹാസ ഗോൾ കീപ്പർ ഐകർ കസിയസ്. ഈ ദുസ്വപ്ന കാലഘട്ടം കഴിഞ്ഞാൽ ബാഴ്സലോണയുടെയും റയൽ മാഡ്രിഡിന്റെയും ഇതിഹാസങ്ങൾ ഒക്കെ ഒരുമിച്ച് ഒരു വിന്റേജ് എൽ ക്ലാസികോ നടത്തണം എന്നാണ് കസിയസ് പറഞ്ഞത്.

ആ മത്സരത്തിൽ നിന്ന് ലഭിക്കുന്ന തുക കൊറോണ കാരണം കഷ്ടപ്പെട്ട ജനങ്ങളിലേക്ക് പോകണം എന്നും സ്പാനിഷ് കീപ്പർ പറഞ്ഞു‌. ട്വിറ്ററിൽ ഇനിയേസ്റ്റയുടെ ഒരു ട്വീറ്റിന് മറുപടി പറയവെ ആണ് കസിയസ് ഇത്തരനൊരു ആശയ മുന്നോട്ട് വെച്ചത്. ഇങ്ങനെ ഒരു മത്സര നടക്കണം എന്നാണ് ഫുട്ബോൾ ആരാധകരും ആഗ്രഹിക്കുന്നത്.

Advertisement