മെയ് മാസത്തിലും പരിശീലനത്തിന് ഇല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

കൊറൊണ ഭീഷണി ആകുന്ന സാഹചര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ട്രെയിനിങ് പുനരാരംഭിക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടി. നേരത്തെ മെയ് മാസത്തോടെ പരിശീലനം പുനരാരംഭിക്കാൻ ആയിരുന്നു ക്ലബിന്റെ തീരുമാനം. എന്നാൽ പുതിയ സാഹചര്യത്തിൽ പരിശീലനം എന്ന് പുനരാരംഭിക്കും എന്ന് പറയാൻ ആകില്ല എന്ന് ക്ലബ് അറിയിച്ചു.

താരങ്ങളൊക്കെ തുടർന്നും സ്വന്തം വീട്ടിൽ നിന്ന് ഫിറ്റ്നെസിനായുള്ള പരിശീലനങ്ങൾ നടത്താൻ ആണ് താരങ്ങൾക്ക് ക്ലബ് നൽകിയ നിർദ്ദേശം. പരിശീലകൻ ഒലെ താരങ്ങളുമായി വീഡിയോ കോളിലൂടെയും മറ്റും നിരന്തരം സംസാരിക്കുന്നുണ്ട്.

Advertisement