വീണ്ടും വിനീഷ്യസ് മാജിക്ക്, മാഡ്രിഡ് ഡാർബിയിൽ റയൽ വിജയിച്ചു

20211213 025952

ലാലിഗയിലെ മികച്ച ഫോം റയൽ മാഡ്രിഡ് തുടരുന്നു. ഇന്ന് ബെർണബെയുവിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഈ സീസണിൽ ഉടനീളം റയലിന്റെ ക്രിയേറ്റീവ് ഹെഡായി നിന്ന വിനീഷ്യസ് ആണ് ഇന്നും റയൽ മാഡ്രിഡിന് ജയം നൽകിയത്. താരം ഇന്ന് രണ്ട് അസിസ്റ്റുകളാണ് നൽകിയത്. മത്സരം ആരംഭിച്ച് 16ആം മിനുട്ടിൽ റയൽ ലീഡ് എടുത്തു. വിനീഷ്യസ് പെനാൾട്ടി വോക്സിൽ നിന്ന് നൽകിയ പാസ് ഒരു ഗംഭീര വോളിയുലൂടെ ബെൻസീമ ലക്ഷ്യത്തിൽ എത്തിച്ചു.

ആദ്യ പകുതുയിൽ ഗ്രീസ്മന്റെ ഫ്രീകിക്കിൽ നിന്നായിരുന്നു അത്ലറ്റിക്കോയ്ക്ക് ഏറ്റവും മികച്ച അവസരം വന്നത്. ഗ്രീസ്മന്റെ ഫ്രീകിക്ക് കോർതോ ഡൈവിലൂടെ തടഞ്ഞു. രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് പരിക്ക് കാര ബെൻസീമയെ പിൻവലിച്ചു. 58ആം മിനുട്ടിൽ റയൽ മാഡ്രിഡ് അവരുടെ രണ്ടാം ഗോൾ നേടി. ഈ ഗോളും ഒരുക്കിയത് വിനീഷ്യസ് ആയിരുന്നു. താരത്തിന്റെ അസിസ്റ്റിൽ നിന്ന് അസൻസിയോ തന്റെ ഇടം കാലൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു.

ഈ വിജയത്തോടെ 42 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള സെവിയ്യയെക്കാൾ 8 പോയിന്റിന്റെ ലീഡ് റയലിനുണ്ട്. 29 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് നാലാമതും നിൽക്കുന്നു

Previous articleഎമ്പപ്പെയുടെ ഇരട്ട ഗോളിൽ പി എസ് ജിക്ക് വിജയം
Next articleദക്ഷിണാഫ്രിക്കയ്ക്ക് യാത്രയാകുന്നതിന് മുമ്പ് ഇന്ത്യന്‍ ടീമിന് മൂന്ന് ദിവസത്തെ ക്വാറന്റീന്‍