യൂത്ത് ലീഗിൽ റോമയെ തകർത്ത് റയൽ മാഡ്രിഡ്

- Advertisement -

യുവേഫ യൂത്ത് ലീഗിൽ റോമയെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് റോമയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി നോക്ക്ഔട്ടിൽ കടന്ന റയൽ നൂറു ശതമാനം വിജയവും ഉറപ്പാക്കി.

മത്സരത്തിൽ ഇതുവരെ ഒരു പോയന്റ് പോലും റയൽ നഷ്ടമാക്കിയിട്ടില്ല. ഇരട്ട ഗോളുകളുമായി റോഡ്രിഗോ റോഡ്രിഗസും പെഡ്രോ റൂയിസ്, മരിയോ ഗില, മിഗുൽ കുടൈറസ്‌, എന്നിവരാണ് ഗോളുകൾ റയലിനായി നേടിയത്. അലസിയോ റിക്കാർഡിയാണ് റോമയുടെ ആശ്വാസ ഗോൾ നേടിയത്.

Advertisement