“വാൽവെർദെയെ പുറത്താക്കിയതിൽ കുറ്റബോധമില്ല”

ബാഴ്സലോണയുടെ മുൻ പരിശീലകൻ വാല്വെർദെയെ പുറത്താക്കിയതിൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ല എന്ന് ബാഴ്സലോണയുടെ പ്രസിഡന്റ് ബാർതമെയു. വാൽവെർദെയെ പുറത്താക്കാനുള്ള തീരുമാനൻ അബിദാലും പ്ലയിൻസും കൂടിയാണ് എടുക്കുന്നത്. അവരുടെ തീരുമാനങ്ങളെ തനിക്ക് വിശ്വാസമാണെന്നും ബാർതമെയു പറഞ്ഞു. സെറ്റിയൻ തന്നെ അടുത്ത സീസണിലും ബാഴ്സലോണ പരിശീലകനായി തുടരും എന്നും അദ്ദേഹം പറഞ്ഞു.

സാവി ബാഴ്സലോണ പരിശീലകനാകാൻ കഴിവുള്ള ആളാണ്. ഒരിക്കൽ സാവി ബാഴ്സലോണയുടെ പരിശീലകനായി എത്തുക തന്നെ ചെയ്യും. എന്നാൽ അത് ഇപ്പോൾ അടുത്ത് ഒന്നും ആയിരിക്കില്ല എന്നും ബർതമെയു പറഞ്ഞു. ബാർതമൊയുവിന്റെ ബാഴ്സലോണയിലെ കാലാവധി അവസാനിക്കാൻ ആവുകയാണ്. തനിക്ക് പിറകിൽ വരുന്ന പ്രസിഡന്റും തന്നെ പോലെ ബാഴ്സലോണയെ മുന്നോട്ട് കൊണ്ടു പോകുമെന്നാണ് പ്രതീക്ഷ എന്നും ബാർതമെയു പറഞ്ഞു.

Previous articleമാർക്കസ് തുറാമിനെ റാഞ്ചാൻ ഒരുങ്ങി ഫിയോരെന്റിന
Next articleബ്രോഡിനെ പുറത്തിരുത്തിയതില്‍ തെറ്റൊന്നുമില്ല – ബെന്‍ സ്റ്റോക്സ്