ബ്രോഡിനെ പുറത്തിരുത്തിയതില്‍ തെറ്റൊന്നുമില്ല – ബെന്‍ സ്റ്റോക്സ്

സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തിയതില്‍ തെറ്റൊന്നുമില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. തനിക്ക് അതില്‍ യാതൊരുവിധ കുറ്റബോധവുമില്ലെന്നും ബ്രോഡിനെ പോലെ ഒരു താരത്തെ ഇംഗ്ലണ്ട് പുറത്തിരുത്തണമെങ്കില്‍ അത് ഇംഗ്ലണ്ടിന്റെ ബൗളിംഗ് കരുത്തിനെയാണ് സൂചിപ്പിക്കുന്നതെന്നും അത് ഭാഗ്യമായി കരുതേണ്ട ഒരു കാര്യമാണെന്നും ബെന്‍ സ്റ്റോക്സ് വ്യക്തമാക്കി.

താരം ഇന്റര്‍വ്യൂവില്‍ കാണിച്ച അതെ പാഷന്‍ അടുത്ത മത്സരത്തില്‍ അദ്ദേഹം കളിക്കുകയാണെങ്കില്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ അത് സംഭവിക്കുന്നില്ലെങ്കില്‍ തനിക്ക് വിഷമം ഉണ്ടാകുമെന്നും ബെന്‍ സ്റ്റോക്സ് വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ ഏതാനും വിക്കറ്റുകള്‍ താരം നേടുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റോക്സ് വ്യക്തമാക്കി.

Previous article“വാൽവെർദെയെ പുറത്താക്കിയതിൽ കുറ്റബോധമില്ല”
Next articleഒരു യുവ മിഡ്ഫെൽഡറെ സ്വന്തമാക്കി നെരോക എഫ് സി