മാർക്കസ് തുറാമിനെ റാഞ്ചാൻ ഒരുങ്ങി ഫിയോരെന്റിന

ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിന്റെ യുവതാരം മാർക്കസ് തുറാമിനെ ഇറ്റലിയിൽ എത്തിക്കാനുറച്ച് ഫൊയോരെന്റിന.
ഫ്രഞ്ച് ഇതിഹാസതാരം ലിലിയൻ തുറാമിന്റെ മകനാണ് മാർക്കസ്. ജർമ്മൻ ക്ലബ്ബിന് വേണ്ടി ഇത്തവണ 14 ഗോളുകൾ മാർക്കസ് നേടിയിട്ടുണ്ട്.

ബൊറുസിയ ടീമിന് വേണ്ടി പല പൊസിഷനുകളിലും കളിക്കാറുള്ള മാർക്കസ് ഗ്ലാഡ്ബാക്കിന്റെ മിന്നും താരങ്ങളിൽ ഒരാളാണ്. 2019ൽ ആണ് ഫ്രെഞ്ച് ക്ലബ്ബായ ഗ്വിങാമ്പിൽ നിന്നും ജർമ്മൻ ക്ലബ്ബ് മാർക്കസിനെ സ്വന്തമാക്കുന്നത്. നാല് വർഷത്തെ കരാറിൽ ജർമ്മനിയിൽ എത്തിയ 23കാരനായ താരത്തെ ഇറ്റലീയിൽ എത്തിക്കാനാണ് ഫിയോരെന്റീന ശ്രമിക്കുന്നത്. ലിലിയൻ തുറാം ഇറ്റലിയിൽ യുവന്റസിന് വേണ്ടിയും പാർമ്മക്ക് വേണ്ടിയും കളിച്ചിരുന്നു.

Previous articleഇംഗ്ലണ്ടിനെതിരായ ജയം ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസിന്റെ മികച്ച വിജയങ്ങളിൽ ഒന്ന് : ജേസൺ ഹോൾഡർ
Next article“വാൽവെർദെയെ പുറത്താക്കിയതിൽ കുറ്റബോധമില്ല”