ഉംറ്റിറ്റിക്ക് പരിക്ക്, ബാഴ്സ പ്രതിരോധത്തിൽ പ്രതിസന്ധി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ സെന്റർ ബാക്ക് സാമുവൽ ഉംറ്റിറ്റി പരിക്കേറ്റ് പുറത്ത്. കാലിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ അനിവാര്യമാണ്. ഇതോടെ താരത്തിന് ഏതാനും മാസങ്ങൾ പുറത്ത് ഇരിക്കേണ്ടി വരും. ബാഴ്സ പരിശീലകൻ വാൽവേർടെ താരത്തിന്റെ പരിക്ക് സ്ഥിതീകരിച്ചു.

24 കാരനായ ഫ്രാൻസ് താരം ബാഴ്സ പ്രതിരോധത്തിന്റെ പ്രധാനപെട്ട താരമാണ്. ജറാഡ് പികെ ഫോം ഇല്ലാതെ വിഷമിക്കുന്ന സാഹചര്യത്തിൽ ഉംറ്റിറ്റിയുടെ അഭാവം ബാഴ്സക്ക് കനത്ത തിരിച്ചടിയാകും. ലേഗാനസിനോട് തോറ്റ ബാഴ്സക്ക് ഫോം വീണ്ടെകുക എന്നത് അനിവാര്യമാണ്. ഉംറ്റിറ്റിക്ക് പകരം വർമാലൻ ടീമിൽ എത്തിയേക്കും.