ഉംറ്റിറ്റി രണ്ട് മാസത്തോളം പുറത്ത്

- Advertisement -

ഫ്രഞ്ച് താരം സാമുവൽ ഉംറ്റിറ്റിയുടെ കരിയറിൽ വീണ്ടും പരിക്ക് വില്ലനായി എത്തിയിരിക്കുകയാണ്. താരത്തിന്റെ കാലിനേറ്റ പരിക്ക് സാരമുള്ളതാണെന്ന് ബാഴ്സലോണ അറിയിച്ചു. രണ്ട് മാസത്തോളം എങ്കിലും ഉംറ്റിറ്റി പുറത്തിരിക്കേണ്ടി വരും. ഫ്രഞ്ച് ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടയിൽ ആയിരുന്നു ഉംറ്റിറ്റിക്ക് പരിക്കേറ്റത്. അവസാന രണ്ടു സീസണുകളിലും പരിക്ക് കാരണം ഒരുപാട് ബുദ്ധിമുട്ടിയ താരമാണ് ഉംറ്റിറ്റി.

ബാഴ്സലോണ സ്റ്റാർട്ടിംഗ് ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന ഉംറ്റിറ്റി പരിക്ക് നിരന്തരം അലട്ടിയതോടെ പിന്നോട്ട് പോയിരുന്നു. ഈ സീസണിൽ ഫോമിലേക്ക് തിരികെ എത്താം എന്ന് കരുതുന്നതിനിടെയാണ് ഉംറ്റിറ്റിക്ക് വീണ്ടും പരിക്കേറ്റത്.

Advertisement