ഉംറ്റിറ്റിയുടെ പരിക്ക് മാറി, നാളെ ബാഴ്സലോണക്ക് ഒപ്പം ഉണ്ടാകും

- Advertisement -

ഫ്രഞ്ച് താരം സാമുവൽ ഉംറ്റിറ്റിയുടെ പരിക്ക് ഭേദമായതായി ബാഴ്സലോണ അറിയിച്ചു. താരം പൂർണ്ണ ഫിറ്റ്നെസിലേക്ക് എത്തിയതായും ലാലിഗ പുനരാരംഭിക്കുന്ന ആദ്യ മത്സരത്തിൽ ഉംറ്റിറ്റിയും ടീമിനൊപ്പം ഉണ്ടാകും എന്നും ബാഴ്സലോണ അറിയിച്ചു. നാളെ രാത്രി മയ്യോർക്കയെ ആണ് ബാഴ്സലോണ ലാലിഗയിൽ നേരിടുന്നത്. കഴിഞ്ഞ ആഴ്ച ആയിരുന്നു പരിശീലനത്തിനിടയിൽ ഉംറ്റിറ്റിക്ക് പരിക്കേറ്റത്.

കാഫ് ഇഞ്ച്വറിയാണ്. താരം ആഴ്ചകളോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വന്നത് എങ്കിലും പെട്ടെന്ന് തന്നെ പരിക്ക് മാറി എത്തിയത് ടീമിന് ആശ്വാസമാകും. ഉംറ്റിറ്റി തിരികെ എത്തി എങ്കിലും ആദ്യ മത്സരത്തിൽ പികെയും ലെങ്ലെറ്റും തന്നെയാകും ബാഴ്സലോണയുടെ സെന്റർ ബാക്ക് കൂട്ടുകെട്ട്.

Advertisement