തിയാഗോ മൂന്ന് ആഴ്ചയോളം പുറത്ത്

- Advertisement -

ബയേൺ നിരയിലെ സൂപ്പർ മധ്യനിര താരം ഈ സീസൺ ബുണ്ടസ് ലീഗയിൽ ഇനി കളിക്കില്ല. താരത്തിനേറ്റ പരിക്ക് മാറാൻ ആയി ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ്. മൂന്നിൽ അധികം ആഴ്ചകൾ ഇതുകൊണ്ട് തന്നെ തിയാഗോ പുറത്തിരിക്കേണ്ടി വരും. ബുണ്ടസ് ലീഗ സീസൺ അതിനു മുമ്പ് അവസാനിക്കും. ലീഗ് കിരീടത്തിജായി ബയേണ് ഇനി ആകെ രണ്ടു വിജയം മാത്രമേ വേണ്ടതുള്ളൂ.

സ്പാനിഷ് താരം തിയാഗോ പരിക്ക് കാരണം സീസൺ പുനരാരംഭിച്ച മുതൽ കളത്തിന് പുറത്താണ് നിൽക്കുന്നത്. നിരന്തരമായി പരിക്ക് അലട്ടുന്ന താരത്തെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് എങ്കിലും ലഭിക്കും എന്നാണ് ബയേൺ പ്രതീക്ഷിക്കുന്നത്.

Advertisement