ജെജെയെക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ നാലു ക്ലബുകൾ രംഗത്ത്

- Advertisement -

ഇന്ത്യയുടെയും ചെന്നൈയിന്റെയും സ്ട്രൈക്കറായ ജെജെയെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ പോര് മുറുകുന്നു. നാലു ഐ എസ് എൽ ക്ലബുകളാണ് ജെജെയെ സ്വന്തമാക്കാനായി ഇപ്പോൾ രംഗത്തുള്ളത്. കേരളത്തിന്റെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സും ഇപ്പോൾ ജെജെയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു മികച്ച ഇന്ത്യൻ സ്ട്രൈക്കർ ഇല്ലാതെ വിഷമിക്കുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.

ബെംഗളൂരു എഫ് സി, ഒഡീഷ എഫ് സി, ജംഷദ്പൂർ എന്നിവരാണ് ജെജെയ്ക്ക് ആയി രംഗത്തുള്ള മറ്റു ഐ എസ് എൽ ക്ലബുകൾ. ജെജെ അവസാന വർഷങ്ങളിൽ കളിച്ചിട്ടുള്ള ചെന്നൈയിൻ എഫ് സി താരത്തെ നിലനിർത്താനും ശ്രമിക്കുന്നുണ്ട്. പരിക്ക് കാരണം അവസാന രണ്ടു സീസണുകളിലും കാര്യമായ പ്രകടനങ്ങൾ നടത്താൻ കഴിയാതിരുന്ന ജെജെ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്.

അവസാന കുറേ സീസണുകളിലായി മുട്ടിനേറ്റ പരിക്ക് കാരണം കഷ്ടപ്പെടുകയായിരുന്നു ജെജെ. ഇതുവരെ ഐ എസ് എല്ലിൽ 69 മത്സരങ്ങൾ കളിച്ചിട്ടുള്ള ജെജെ 23 ഗോളുകളും ഏഴ് അസിസ്റ്റും നേടിയിട്ടുണ്ട്.

Advertisement