കൊറോണ വീണ്ടും സ്പെയിനിൽ പടർന്നു പിടിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് മത്സരം നടക്കാനിരിക്കെ കറ്റലോണിയയിൽ കൊറോണ പടർന്ന് പിടിക്കുന്നത് യുവേഫയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ചാമ്പ്യൻസ് ലീഗിലെ നാപോളി – ബാഴ്സലോണ പോരാട്ടത്തിന്റെ രണ്ടാം പാദ മത്സരം കളിക്ക്കേണ്ടത് ക്യാമ്പ് നൗവിലാണ്.
ക്യാമ്പ് നൗവിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരമെങ്കിലും വലിയൊരു റിസ്കാണ് ഏറ്റെടുക്കേണ്ടതെന്ന് സംഘാടകർക്ക് ബോധ്യമുണ്ട്. ഇന്നലെയാണ് റയൽ താരം മരിയാനോ ഡിയാസിന് കൊറോണ സ്ഥിരീകരിച്ചത്. ക്യാമ്പ് നൗവിന് പകരം പോർച്ചുഗല്ലിലേക്ക് മത്സരം മാറ്റാനും യുവേഫ ആലോചിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ പോർചുഗല്ലിൽ തന്നെ ആണ് നടക്കുക. നേപ്പിൾസിൽ നടന്ന ആദ്യ പാദമത്സരത്തിൽ ഒരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയിരുന്നത്.