മാറ്റങ്ങളില്ലാതെ ഇംഗ്ലണ്ട്, പാക്കിസ്ഥാനെതിരെയുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള 14 അംഗ ഇംഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരെ കളിച്ച സ്ക്വാഡില്‍ മാറ്റങ്ങളൊന്നുമില്ല. ഓഗസ്റ്റ് അഞ്ചിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആദ്യ മത്സരം. നാല റിസര്‍വ്വ് താരങ്ങളും ഉണ്ട്. വിന്‍ഡീസിനെതിരെ പരമ്പര വിജയം 2-1ന് നേടിയ ടീമിലെ ആറ് പേസ് ബൗളര്‍മാരെയും നിലനിര്‍ത്തിയിട്ടുണ്ട്. ഡോം ബെസ് സ്ക്വാഡിലെ ഏക സ്പിന്നറായി തുടരുമ്പോള്‍ ജാക്ക് ലീഷ് ആണ് റിസര്‍വ്വിലെ സ്പിന്നര്‍.

അതെ സമയം വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇടം പിടിച്ച ജോ ഡെന്‍ലിയെ ഇംഗ്ലണ്ട് ഒഴിവാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡ്: ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലേ, സാക്ക് ക്രൗളി, ഒല്ലി പോപ്, ജോസ് ബട്‍ലര്‍, സാം കറന്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക് ബെസ്സ്, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്

റിസര്‍വ്വ് താരങ്ങള്‍: ജെയിംസ് ബ്രാസേ, ബെന്‍ ഫോക്സ്, ജാക്ക് ലീഷ്, ഡാന്‍ ലോറന്‍സ്

Advertisement